Header Ads

  • Breaking News

    ഒമ്പത് മാസം മുമ്പ് വിവാഹിതയായ ഭർതൃമതി കിണറ്റില്‍ മരിച്ച നിലയിൽ

    പയ്യന്നൂര്‍: വിദേശത്ത് ജോലി ചെയ്യുന്ന യുവാവുമായിഒന്‍പതുമാസം മുമ്പ് വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ നിന്നെത്തി സ്വന്തം വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂർ പോലീസ് മരണത്തിലെ ദുരൂഹത നീക്കാൻ അന്വേഷണം ഊർജിതമാക്കി. പയ്യന്നൂർമമ്പലം സുരഭി നഗര്‍ ചങ്ങല ഗെയ്റ്റിന് സമീപം താമസിക്കുന്ന എ.വിപിന (23) യുടെ മൃതദേഹമാണ് സ്വന്തം വീട്ടുകിണറ്റില്‍ ഇന്നലെ വൈകുന്നേരത്തോടെ നാട്ടുകാർ കണ്ടത്.

    രാമന്തളികുന്നരുവിലെ ഭര്‍തൃഗൃഹത്തില്‍നിന്നും ഇന്നലെ ഉച്ചയോടയാണ് വിപിന സുരഭി നഗറിലെ സ്വന്തം വീട്ടിലെത്തിയത്.തൊഴിലുറപ്പ് ജോലികഴിഞ്ഞെത്തിയ അമ്മ രോഹിണിമകൾ എത്തിയ വിവരം അറിഞ്ഞ് അന്വേഷിച്ചപ്പോൾ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് വീട്ടുകിണറ്റില്‍ വിപിനയുടെ മൃതദേഹം കണ്ടെത്തിയത്. .വിവരമറിഞ്ഞ്പയ്യന്നൂര്‍ ഫയർസ്റ്റേഷനിൽ നിന്നും എത്തിയരക്ഷാസേനയാണ് മൃതദേഹം കിണറ്റില്‍നിന്നും പുറത്തെടുത്തത്.പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.ബാലഗോപാലിന്റെ സാന്നിദ്ധ്യത്തില്‍ പയ്യന്നൂര്‍ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി യ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.

    യുവതിയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അടുത്ത ബന്ധു പോലീസിൽനല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു.ബാങ്ക് കോച്ചിംഗ് ക്ലാസിന് പോയിയിരുന്ന വിപിന യുടെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് പോലീസ് വിധേയമാക്കും. യുവതിയുടെ ബന്ധുക്കളുടെയും ഭർതൃവീട്ടുകാരുടെയും മൊഴിയെടുക്കാൻ പോലീസ് ശ്രമം തുടങ്ങി.
    ഒന്‍പതുമാസം മുമ്പായിരുന്നു സുരഭിനഗറിലെ എ.വിജയന്റേയും രോഹിണിയുടേയും മകളായ വിപിനയും വിദേശത്ത് ജോലിചെയ്യുന്ന രാമന്തളികുന്നരു സ്വദേശി സരിനുമായുള്ള വിവാഹം നടന്നത്.വിജിന, രജിന എന്നിവർ വിപിനയുടെ സഹോദരിമാരാണ്. ഇൻസ്പെക്ടർ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ വനിത എസ് ഐ.സി സി കേസ് അന്വേഷണം തുടങ്ങി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad