Header Ads

  • Breaking News

    അതിർത്തിയിൽ ടെൻ്റിന് തീപിടിച്ച് മലയാളി സൈനികൻ മരിച്ചു

    ശ്രീനഗർ:കശ്മീർ ബാരാമുള്ള അതിർത്തിയിൽ തീ പിടിച്ച ടെന്റിൽ നിന്നും രക്ഷപ്പെടുന്നതിനിടെ മലയാളി ബി എസ് എഫ് സൈനികൻ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രി അനീഷ് ജോസഫ് കാവൽ നിന്നിരുന്ന ടെൻറ്റിന് തീ പിടിച്ചു. ടെന്റിലുണ്ടായിരുന്ന സ്‌റ്റൗവിൽ നിന്ന് തീ പടർന്നതാണെന്നാണ് നിഗമനം. രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയപ്പോൾ താഴ്ച്ചയിലേക്ക് വീണ് പരുക്കേറ്റാണ് മരിച്ചത്. അനീഷിന് സാരമായി പൊള്ളലുമേറ്റിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ നാട്ടിലെത്തിക്കും. അനീഷിന്റെ ഭാര്യയും സൈന്യത്തിലാണ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad