ടിപ്പർ ലോറി മോഷണം; പിടികിട്ടാപ്പുള്ളിയെ കർണ്ണാടകത്തിൽ വെച്ച് പിടികൂടി
കർണ്ണാടക മംഗലാപുരം സൂറത്ത്കൽ സ്വദേശി അഹമ്മദിൻ്റെ മകൻ
അബൂബക്കറിനെ (64) യാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി.ടി.കെ.രത്നകുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ ഇൻസ്പെക്ടർ ഇ.പി.സുരേശൻ, തളിപ്പറമ്പ എസ്.ഐ.പി.സി.സഞ്ജയ് കുമാർ, അസി.എസ്.ഐ.എ.പ്രേമരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവൻ, ക്രൈംബ്രാഞ്ച് വിഭാഗം സിവിൽ പോലീസ് ഓഫീസർ സുഭാഷ് എന്നിവരടങ്ങിയ സംഘം സൂറത്ത് ലിൽ വെച്ച് പിടികൂടിയത്.2004 ൽ ഡിസമ്പർ 12 ന് ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ നാരായണൻ്റെ മകൻ പരാതിക്കാരനായ ശ്രീനിവാസൻ്റെ അനുജൻ പ്രമോദിൻ്റെ ഉടമസ്ഥതയിലുള്ള
കെ.എൽ.13.ജെ.4512 നമ്പർ ടിപ്പർ ലോറി നിടിയേങ്ങയിൽ നിന്ന് പ്രതി മോഷ്ടിച്ചു കൊണ്ടുപോയത്. ഒളിവിൽ കഴിയുന്നതിനിടെ പ്രതിയെ 2009-ൽ തളിപ്പറമ്പ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
ليست هناك تعليقات
إرسال تعليق