മാക്കൂട്ടം ചുരം പാതയിലൂടെയുള്ള യാത്രാനിയന്ത്രണം ഡിസംബര്‍ 28 വരെ നീട്ടി
ചരക്കുവാഹനങ്ങളിലെ തൊഴിലാളികൾക്ക് ഏഴു ദിവസത്തിനുള്ളിൽ എടുത്ത ആർടിപിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. മാക്കൂട്ടം ചെക്ക് പോസ്റ്റിൽ ബാരിക്കേഡ് സ്ഥാപിച്ച് യാത്രക്കാരെയും വാഹനങ്ങളും പരിശോധിക്കുന്നതിനായി ആരോഗ്യ പ്രവർത്തകർക്കൊപ്പം നാലു പോലീസുകാരേയും നിയോഗിച്ചിട്ടുണ്ട്.
കോവിഡിന്റെ രണ്ടാം വ്യാപനത്തെ തുടർന്ന് അഞ്ചു മാസം മുമ്പാണ് മാക്കൂട്ടം അതിർത്തിയിൽ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യത്ത് എല്ലായിടത്തും രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് നിയന്ത്രണമില്ലാതെ സഞ്ചരിക്കാമെന്ന ഉത്തരവ് നിലനിൽക്കെയാണ് ചുരം പാതയിലെ നിയന്ത്രണം തുടരാനുള്ള തീരുമാനം.കഴിഞ്ഞ മാസം ചുരം പാത വഴി ഇരു സംസ്ഥാനങ്ങളിലേയും ആർടിസി ബസുകൾക്കുള്ള നിയന്ത്രണം ഭാഗികമായി നീക്കിയെങ്കിലും സ്വകാര്യ ബസ് ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.
ليست هناك تعليقات
إرسال تعليق