പീഡനത്തിനിരയായ 10 വയസുകാരിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം:
കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസുകാരിയുടെ പിതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയ്‌ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതല്‍ പിതാവ് മനോവിഷമത്തില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പെണ്‍കുട്ടിയെ ഒരു മാസത്തോളം പീഡിപ്പിച്ച പലചരക്ക് കടയുടമ ശനിയാഴ്ച അറസ്റ്റിലായിരുന്നു. യോഗിദാസന്‍(74) ആണ് അറസ്റ്റിലായത്. പലചരക്ക് കട നടത്തുകയായിരുന്ന യോഗിദാസന്‍ സാധനം വാങ്ങാനായി പെണ്‍കുട്ടി കടയിലെത്തിയപ്പോഴാണ് പീഡിപ്പിച്ചതെന്നാണ് പരാതി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠായിയും നല്‍കിയിരുന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി. കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
ليست هناك تعليقات
إرسال تعليق