Header Ads

  • Breaking News

    മല്‍സ്യത്തൊഴിലാളികളോട് വീണ്ടും ക്രൂരത: വില്‍പ്പനയ്ക്ക് വെച്ച മത്സ്യം വലിച്ചെറിഞ്ഞ് നഗരസഭാ ജീവനക്കാര്‍



    തിരുവനന്തപുരം : 
    ആറ്റിങ്ങലില്‍ റോഡരികില്‍ കച്ചവടം ചെയ്ത മല്‍സ്യത്തൊഴിലാളിയുടെ മീന്‍ നഗരസഭാ ജീവനക്കാര്‍ വലിച്ചെറിഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് അഞ്ചുതെങ്ങ് സ്വദേശിയായ അല്‍ഫോണ്‍സ വില്‍ക്കാനെത്തിച്ച മത്സ്യം വലിച്ചെറിഞ്ഞത്. നഗരസഭാ പരിധിയിലുള്ള അവനവഞ്ചേരിയില്‍ വില്‍പ്പനയ്ക്ക് വെച്ച മത്സ്യമാണ് ജീവനക്കാര്‍ വലിച്ചെറിഞ്ഞത്. 2000 രൂപയിലേറെ വിലവരുന്ന മത്സ്യം കുട്ടയില്‍ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തി വില്‍പ്പന ചോദ്യം ചെയ്ത് പലകയുടെ തട്ടില്‍ വെച്ചിരുന്ന മത്സ്യം തട്ടോടുകൂടി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. എന്നാല്‍, ഇത് തടസപ്പെടുത്താന്‍ ശ്രമിച്ചതോടെ അല്‍ഫോണ്‍സ റോഡിലേക്ക് വീഴുകയും ഇവരുടെ കൈക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അല്‍ഫോണ്‍സയെ വലിയകുന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, അനുമതി ഇല്ലാത്ത സ്ഥലത്തായിരുന്നു അല്‍ഫോന്‍സ മത്സ്യം വിറ്റതെന്നാണ് നഗരസഭാ ജീവനക്കാര്‍ പറയുന്നത്. താക്കീത് നല്‍കിയിട്ടും അത് അവഗണിച്ച്‌ അല്‍ഫോന്‍സ വില്‍പ്പന നടത്തുകയായിരുന്നു എന്നും ജീവനക്കാര്‍ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad