13 വയസ്സ്‌കാരിയുടെ പീഡനം: അമ്മയും അച്ഛനും ഉള്‍പ്പെടെ 9 പേര് അറസ്റ്റില്‍
13 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ഉയത്തടുക്കയില്‍ അച്ഛനെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. പീഡന വിവരം മറച്ചുവച്ചതിനും പീഡനത്തിന് ഒത്താശ ചെയ്തതിനുമാണ് അറസ്റ്റ്. കേസില്‍ കുട്ടിയുടെ അയല്‍ക്കാരും നാട്ടുകാരുമായ 9 പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 26ന് റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടില്‍വച്ച് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പൊലീസ് ആദ്യം കേസെടുത്തത്.
തുടര്‍ന്ന് ജൂലൈ അഞ്ചിന് കേസില്‍ പ്രതികളായ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിന്നീട് 5 പേര്‍ കൂടി അറസ്റ്റിലായി. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കുകയും പ്രതികളെ വിശദമായി ചോദ്യം ചെയ്തതോടെയുമാണ് മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
കുട്ടി പീഡനത്തിനിരയായത് മാതാപിതാക്കള്‍ മറച്ചുവച്ചെന്നും പീഡനത്തിന് ഒത്താശ ചെയ്തെന്നും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി ഇപ്പോള്‍. കാസര്‍കോട് വനിതാ സ്റ്റേഷനില്‍ 9 കേസുകള്‍ ജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നു. കേസില്‍ കൂടുതല്‍ പേര്‍ പ്രതികളാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു.

ليست هناك تعليقات
إرسال تعليق