Header Ads

  • Breaking News

    വീടു നിര്‍മ്മാണത്തിന് സാക്ഷിച്ച തേക്ക് ഉരുപ്പിടികള്‍ മോഷ്ടിച്ച രണ്ടു പേര്‍ പിടിയില്‍; ഷുക്കൂറും റിയാസും കവര്‍ന്നത് നാല് ലക്ഷം രൂപയുടെ തേക്ക് മരം

     


    കണ്ണൂര്‍: 

    വീട് നിര്‍മ്മാണത്തിന് സൂക്ഷിച്ചു വെച്ച നാല് ലക്ഷം രൂപയുടെ തേക്ക് ഉരുപ്പിടികള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. ചക്കരക്കല്‍ മൗവ്വഞ്ചേരിയിലാണ് സംഭവം.മൗവ്വഞ്ചേരിയില്‍ വീട് നിര്‍മ്മാണത്തിന് സുക്ഷിച്ചു വെച്ച നാലുലക്ഷം രൂപയുടെ തേക്ക് മരം മോഷ്ടിച്ച കേസില്‍ പ്രതികളെയാണ് ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മിടാവിലോട് കൊല്ലറോത്ത് വീട്ടില്‍ അബ്ദുള്‍ ഷുക്കൂര്‍ (43), പൊതുവാച്ചേരി മാക്കുന്നത്ത് ഹൗസില്‍ എ.റിയാസ് (36) എന്നിവരെയാണ് ചക്കരക്കല്‍ സിഐ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.  മൗവഞ്ചേരി യു പി സ്‌കൂളിനു സമീപം വി.പി.റഫീഖിന്റെ തേക്കുമരമാണ് കവര്‍ന്നത്.

    പ്രതികള്‍ 'മരം കവര്‍ച്ച ചെയ്യാന്‍ ഉപയോഗിച്ച വാഹനം തലശ്ശേരിയിലെ ആക്രിക്കടയില്‍ പൊളിച്ചുമാറ്റിയതായി കണ്ടെത്തി. എഎസ്‌ഐ സുജിത്ത് കുമാര്‍, കെ.രാജീവന്‍, പി.ബിജു, പ്രമോദ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയതിരുന്നു. തലശേരി കോടതിയില്‍ ഹാജരാക്കി.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad