ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
കൊവിഡ് സാഹചര്യം രൂക്ഷമാവുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി എറണാകുളം ജില്ലാ ഭരണകൂടം. കൊവിഡ് രോഗലക്ഷണങ്ങളുള്ളവർ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകി. ലക്ഷണങ്ങൾ ഉള്ളവർ ജോലിക്ക് വന്നില്ലെന്ന് ഓഫീസ് മേധാവികൾ ഉറപ്പാക്കണം. വ്യാപാര സ്ഥാപനങ്ങളിൽ ടെമ്പറേച്ചർ പരിശോധിച്ച് വേണം ആളുകളെ പ്രവേശിപ്പിക്കാൻ. വരും ദിവസങ്ങളിലെ രോഗവ്യാപന തോത് പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കും.
ليست هناك تعليقات
إرسال تعليق