കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി.എസ്.സി. ഫോറസ്ട്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി അഞ്ജലി രാജീവ് വി.വി.
തളിപ്പറമ്പ്:
ഒന്നാം റാങ്കിൻ്റെ തിളക്കത്തിൽ അഞ്ജലി രാജീവ്. കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി. ഫോറസ്ട്രി പരീക്ഷയിൽ മികച്ച വിജയമാണ് തളിപ്പറമ്പ് സർ സയ്യിദ് കോളേജ് വിദ്യാർത്ഥി അഞ്ജലി നേടിയത്.
പയ്യന്നൂർ കോറോം നോർത്ത് സ്വദേശിയും കാസർഗോഡ് തൃക്കരിപ്പൂർ ചന്തേര പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ എ.പി.രാജീവൻ്റെയും വെള്ളോറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ ഡിസ്പൻസർ വി.വി. ദീപയുടെയും മകളായ അഞ്ജലി 95.78 ശതമാനം മാർക്ക് നേടിയാണ് ഒന്നാം റാങ്ക് ഉറപ്പിച്ചത്. സഹോദരൻ ആദിത്യൻ
പയ്യന്നൂർ കോറോം സെൻ്റ് ലൂസി സ്കൂളിലെ പത്താംതരം വിദ്യാർത്ഥി.
ليست هناك تعليقات
إرسال تعليق