‘വലിയ വില കൊടുക്കേണ്ടി വരും, ലെറ്റസ് വെയ്റ്റ് ആൻഡ് സീ…’: കുഞ്ഞാലിക്കുട്ടിക്ക് ജലീലിന്റെ ഭീഷണി
ചന്ദ്രികയിലെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിക്കെതിരെ പത്രസമ്മേളനം നടത്തിയ ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈന്‍ അലിക്കെതിരെ ലീഗ് നടപടിക്കൊരുങ്ങുകയാണെന്ന റിപ്പോർട്ട് പുറത്തുവന്നത്തോടെ കുഞ്ഞാലിക്കുട്ടിയെ ഭീഷണിപ്പെടുത്തി മുൻ മന്ത്രി കെ ടി ജലീൽ. സത്യം പറഞ്ഞുവെന്നു കാരണത്താൽ മുഈനലിക്കെതിരെ നടപടിയെടുത്താൽ കുഞ്ഞാലിക്കുട്ടി വിയർക്കുമെന്നാണ് ജലീൽ പറയുന്നത്.
പാണക്കാട് കുടുംബാംഗങ്ങളുമായി കുഞ്ഞാലിക്കുട്ടി ഫോണിൽ സംസാരിച്ചതിന്‍റെ ശബ്ദരേഖ തന്റെ കൈയ്യിൽ ഉണ്ടെന്നും അധികം കളിക്കാൻ നിന്നാൽ അത് പുറത്തുവിടുമെന്നുമാണ് ജലീലിന്റെ ഭീഷണി. ശബ്ദരേഖ പുറത്തുവന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരും. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുത്താല്‍ വലിയവില നല്‍കേണ്ടിവരുമെന്നും കെ.ടി.ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ليست هناك تعليقات
إرسال تعليق