Header Ads

  • Breaking News

    എ.ടി.എമ്മില്‍നിന്ന്​ കീറിയ നോട്ട്​ ലഭിച്ചാല്‍ എന്തുചെയ്യും?

    ന്യൂഡല്‍ഹി: 

    ഡിജിറ്റലായി പണമിടപാടുകള്‍ നടത്താമെങ്കിലും ആവശ്യത്തിനായി ഒരു​ തുക കൈയില്‍ വെക്കുന്നവരാണ്​ എല്ലാവരും. പണം ലഭിക്കാന്‍ ​ആശ്രയിക്കുന്നതാക​ട്ടെ തൊട്ടടുത്ത എ.ടി.എമ്മിനെയും.

    ബാങ്കില്‍ ക്യൂ നിന്നോ ചെക്ക്​ എഴുതി നല്‍കിയോ പണം ​സ്വീകരിക്കാതെ എ.ടി.എം കാര്‍ഡ്​ വഴി എളുപ്പത്തില്‍ ഇപ്പോള്‍ പണം ലഭിക്കും. എന്നാല്‍, ഈ നോട്ടുകള്‍ കീറിയതാ​ണെങ്കില്‍ എന്തുചെയ്യും. ഒരു ഭാഗം നഷ്​ടമായതോ അല്ലെങ്കില്‍ കഷ്​ണങ്ങളായി മാറിയ നോട്ടുകളോ ആണ്​ വികലമാക്കിയ നോട്ടുകളായി കണക്കാക്കുക. ഇൗ നോട്ടുകള്‍ ഉപയോഗിച്ച്‌​ യാതൊരു ഇമിടപാടുകള്‍ നടത്താനും കഴിയി​ല്ല. ഇത്തരത്തില്‍ കീറിയ നോട്ടുകള്‍ ലഭിച്ചാല്‍ നിങ്ങളുടെ പണം നഷ്​ടമാകുമെന്ന ആശങ്ക വേണ്ട. റിസര്‍വ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയുടെ ഈ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ മതി.

    വികലമായ നോട്ട്​ കിട്ടിയാല്‍ എന്തുചെയ്യണം?

    കീറിയ നോട്ടുകള്‍ ലഭിച്ചാല്‍ ഏത്​ ബാങ്കിന്‍റെ എ.ടി.എമ്മില്‍നിന്നാണോ പണം പിന്‍വലിച്ചത്​ ഉടന്‍ ആ ബാങ്കിലെത്തണം. എ.ടി.എമ്മില്‍നിന്ന്​ പണം ലഭിച്ചപ്പോള്‍ കിട്ടിയ സ്ലിപ്പിനൊപ്പം കീറിയ നോട്ടുകളും പണം പിന്‍വലിച്ച സമയം, തീയതി, എ.ടി.എം സ്​ഥിതി ചെയ്യുന്ന സ്​ഥലം എന്നിവ​ എഴുതിചേര്‍ത്ത അപേക്ഷയും നല്‍കണം. പണം പിന്‍വലിച്ചതിന്‍റെ സ്ലിപ്പ്​ ഇല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍ പണം പിന്‍വലിച്ചത്​ സംബന്ധിച്ചുവന്ന മെസേജ്​ രേഖയായി നല്‍കിയാലും മതിയാകും. പിന്നീട്​ ബാങ്ക്​ അപേക്ഷ പരിശോധിച്ച ശേഷം കീറിയ നോട്ടുകള്‍ക്ക്​ പകരം പുതിയ നോട്ടുകള്‍ നല്‍കും.

    'തങ്ങള്‍ എ.ടി.എമ്മുകളില്‍ പണം നിറയ്​ക്കുന്നതിന്​ മുമ്ബ്​ അത്യാധുനിക മെഷീന്‍ ഉപയോഗിച്ച്‌​ പരിശോധിക്കു​ം. അതിനാല്‍ തന്നെ വികലമാക്ക​ിയ നോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയില്ല. എങ്കിലും ഇത്തരം നോട്ടുകള്‍ ലഭിക്കുകയാണെങ്കില്‍ തൊട്ടടുത്ത ബ്രാഞ്ച്​ സന്ദര്‍ശിച്ചാല്‍ മതിയാകും' -ഒരു ഉപഭോക്താവ്​ ട്വിറ്ററില്‍ പങ്കുവെച്ച പരാതിക്ക്​ മറുപടിയായി സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ കുറിച്ചു.

    എസ്​.ബി.ഐയുടെ https://crcf.sbi.co.in/ccf/ എന്ന ലിങ്ക്​ വഴി നോട്ടുകളുമായി ബന്ധപ്പെട്ട പരാതികള്‍ ഉന്നയിക്കാം. എസ്​.ബി.ഐയുടെ എ.ടി.എം സേവനങ്ങള്‍ക്കായിരിക്കും ഈ ഓണ്‍ലൈന്‍ സേവനം ലഭ്യമാകുക.

    പിഴ ഈടാക്കാം

    വികലമാക്കപ്പെട്ട നോട്ടുകള്‍ മാറി നല്‍കുന്നതിനുള്ള റിസര്‍വ്​ ബാങ്കിന്‍റെ നി​ര്‍ദേശങ്ങള്‍ ബാങ്ക്​ ജീവനക്കാര്‍ ലംഘിച്ചാല്‍ ഉപഭോക്താക്കള്‍ പരാതി നല്‍കാന്‍ സാധിക്കും. ബാങ്കിനെതിരെ 10,000 രൂപ പിഴ ഈടാക്കാനും കഴിയും.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad