Header Ads

  • Breaking News

    പയ്യന്നൂര്‍ കോറോത്ത് ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു

    കണ്ണൂര്‍: ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി തൂങ്ങി മരിച്ചു. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

    ഭര്‍ത്താവ് വിജീഷില്‍ നിന്നും നിരന്തരം മര്‍ദനം നേരിട്ടു എന്ന് വ്യക്തമാകുന്ന സുനീഷയുടെ ഓഡിയോ പുറത്ത് വന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നും തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ശബ്ദരേഖയില്‍ വ്യക്തമാകുന്നുണ്ട്.

    ഗാര്‍ഹിക പീഡനത്തെ സംബന്ധിച്ച്‌ സുനീഷ ഒരാഴ്ച മുൻപ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് സംഭവത്തില്‍ കേസെടുക്കാതെ ഇരു കുടുംബക്കാരെയും വിളിച്ച്‌ ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഒന്നരവര്‍ഷം മുമ്പായിരുന്നു സുനീഷയുടേയും വിജീഷിന്റേയും പ്രണയ വിവാഹം

    ليست هناك تعليقات

    Post Top Ad

    Post Bottom Ad