Header Ads

  • Breaking News

    3 കുട്ടികളെ തനിച്ചാക്കി പ്രവാസിയുടെ ഭാര്യ ജീവനൊടുക്കിയ നിലയില്‍

     


    ആലുവ: 

    പ്രവാസിയുടെ ഭാര്യയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. രാത്രിയില്‍ മൂന്നു മക്കളെ കെട്ടിപ്പിടിച്ചുറങ്ങിയ അമ്മ മജുവിനെയാണ് രാവിലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 42 വയസ്സായിരുന്നു. ഭര്‍ത്താവ് ബിജു ഗള്‍ഫിലാണ്. ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് കാരണം വ്യക്തമല്ലെന്നും അറിയിച്ചു .സ്കൂള്‍ വിദ്യാര്‍ത്ഥികളായ ജോയല്‍, മരിയ, കെസിയ എന്നിവര്‍ മക്കളാണ്. ഇരുനില വീടിന്റെ മുകളിലെ മുറിയിലാണു മൃതദേഹം കണ്ടത്. ഞായറാഴ്ച്ച രാത്രി 3 മക്കളുടെ ഒപ്പമാണു മജു ഉറങ്ങിയത്. രാവിലെ കുട്ടികള്‍ ഉണര്‍ന്നപ്പോള്‍ അമ്മയെ കാണാനില്ലായിരുന്നു.

    അന്വേഷണത്തില്‍ ഒരു മുറി അകത്തു നിന്നു കുറ്റിയിട്ടിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട കുട്ടികള്‍ ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്നു പൊലീസ് എത്തി വാതില്‍ പൊളിച്ച്‌ അകത്തു കടക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണു നിഗമനമെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കു കുടുംബ പ്രശ്നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലെന്നു ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. ഭര്‍ത്താവ് ബിജു 4 മാസം മുന്‍പാണ് അവധിക്കു നാട്ടിലെത്തി മടങ്ങിയത്. സിബിഎസ്‌ഇ സ്കൂള്‍ അധ്യാപികയായിരുന്നു മജു. കുട്ടികളുടെ പഠനത്തില്‍ ശ്രദ്ധിക്കാന്‍ 3 വര്‍ഷം മുന്‍പു ജോലി ഉപേക്ഷിച്ചു. കുന്നത്തൂര്‍ പരേതനായ ജോര്‍ജിന്റെയും വത്സയുടെയും മകളാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു സെന്റ് ഡൊമിനിക് പള്ളിയില്‍.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad