സ്ഥിതി അതീവ ഗുരുതരം; ട്രിപ്പിൾ ലോക്ക്ഡൗൺ വരുന്നു
കൊവിഡ് രോഗികൾ കുത്തനെ ഉയരുന്ന മലപ്പുറത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് ജില്ലാ ഭരണകൂടം. ഇന്നലെ മാത്രം ജില്ലയിൽ 4000ത്തിൽ അധികം ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 17.02 ശതമാനം ആണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗ വ്യാപനം കൂടിയ വാർഡുകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താനാണ് അധികൃതർ ഒരുങ്ങുന്നത്. സംസ്ഥാനത്ത് തന്നെ കൊവിഡ് രൂക്ഷമാകുന്ന ജില്ലയായി മലപ്പുറം മാറി.
ليست هناك تعليقات
إرسال تعليق