Header Ads

  • Breaking News

    സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രം; കടകള്‍ ആറ് ദിവസവും തുറക്കാം

    സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനം. സംസ്ഥാനത്ത് ശനിയാഴ്ച ലോക്ക്ഡൗണ്‍ ഒഴിവാക്കി. ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും. ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കും. ഞായര്‍ ഒഴികെയുള്ള എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. ടി.പി.ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ മാറ്റി. ഒരാഴ്ചയിലെ രോഗികളുടെ എണ്ണം നോക്കിയാണ് ഇനി മേഖല നിശ്ചയിക്കുക. ആയിരത്തില്‍ എത്ര പേരാണ് രോഗികള്‍ എന്ന അടിസ്ഥാനത്തിലായിരിക്കും രോഗവ്യാപനം കണക്കാക്കുക. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. കുറവുള്ള സ്ഥലങ്ങളില്‍ ഇളവുണ്ടാവും. പുതിയ നിയന്ത്രണങ്ങള്‍ അടുത്ത ആഴ്ച മുതല്‍ നിലവില്‍ വരും. നിലവിൽ ടിപിആര്‍ അടിസ്ഥാനമാക്കി തദ്ദേശ സ്ഥാപനങ്ങളെ നാലു വിഭാഗങ്ങളായി തിരിച്ച് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ് സംസ്ഥാനത്ത് തുടര്‍ന്നുവരുന്നത്. ഇത് അശാസ്ത്രീയമെന്ന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതു മാറ്റി പകരം ഓരോ പ്രദേശത്തെയും ആകെ കേസുകളുടെ എണ്ണം അടിസ്ഥാനമാക്കി നിയന്ത്രണം കൊണ്ടുവരണമെന്ന നിര്‍ദേശമാണ് ഇന്നത്തെ യോഗം പരിഗണിച്ചത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad