ആലക്കോട് കുട്ടാപറമ്പിൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മത്സ്യ വ്യാപാരി മരിച്ചു
ആലക്കോട്:
കുട്ടാപറമ്പിൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. ആലക്കോട് ന്യൂ ബസാറിൽ മത്സ്യ കച്ചവടം നടത്തുന്ന കുന്നുമ്മൽ അസീസ് (52) ആണ് മരിച്ചത്.
ഇന്ന് വൈകുന്നേരം 3 മണിയോടെയായിരുന്നു അപകടം. വീടിനോട് ചേർന്ന് മതിൽ കെട്ടുന്ന തൊഴിലാളികൾക്കൊപ്പം മണ്ണ് എടുക്കുന്നതിനിടെ മുകൾ ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. മണ്ണിനടിയിൽ കുടുങ്ങി പോയ അസീസിനെ മറ്റ് തൊഴിലാളികൾ ചേർന്നാണ് പുറത്തെടുത്തത്. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ليست هناك تعليقات
إرسال تعليق