Header Ads

  • Breaking News

    വാക്‌സിന്‍ വിതരണത്തിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി: ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

     


    ഇടുക്കി: 

    നെടുങ്കണ്ടത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. തോവളപ്പടി ശാഖാ കാര്യവാഹ് തൈക്കേരി പ്രകാശിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം ഗുണ്ടകളാണെന്നാണ് സൂചന. ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.

    മേസ്തിരി പണിക്കാരനായ പ്രകാശ് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. വാഹനം ആക്രമിച്ച ശേഷമാണ് അക്രമി സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് പ്രകാശിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. മുഖത്തും കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

    നെടുങ്കണ്ടം പതിനൊന്നാം വാര്‍ഡിലെ വാക്‌സിന്‍ വിതരണത്തില്‍ ക്രമക്കേട് നടന്നതായി ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത പ്രകാശ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. വനിതാ വാര്‍ഡ് മെമ്പര്‍ സ്വന്തം സീല്‍ പതിച്ച ടോക്കണ്‍ നല്‍കിയെന്നും 60 വയസിന് മുകളില്‍ പ്രായമുള്ള ഇഷ്‌ക്കാരെ പിന്‍വാതില്‍ വഴി തിരുകിക്കയറ്റിയെന്നുമായിരുന്നു വാര്‍ത്ത. സംഭവം വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് പ്രകാശിനെതിരെ ആക്രമണം ഉണ്ടായിരിക്കുന്നത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad