നാല്‍പ്പതു ദിനങ്ങള്‍ പിന്നിട്ട് ജില്ലാ പഞ്ചായത്തിന്റെ ഉച്ചയൂണ് വിതരണം
ലോക്ഡൗണ്‍ സമയത്ത് ജില്ലാ പഞ്ചായത്ത് ആരംഭിച്ച ഉച്ചയൂണ് പദ്ധതി നാല്‍പ്പത് ദിവസം പിന്നിട്ടു. നാല്‍പ്പതാം ദിനത്തില്‍ സ്റ്റേഡിയം പവലിയന്‍ പരിസരത്ത് രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍ ഉച്ചയൂണ് വിതരണം ചെയ്തു.
കൊവിഡ് രണ്ടാം തരംഗവും ലോക്ഡൗണും കാരണം തൊഴിലില്ലാതെ വലഞ്ഞ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിശപ്പകറ്റുന്നതിനായാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഉച്ചയൂണ് വിതരണം തുടങ്ങിയത്. നഗരത്തിലെ 75 മുതല്‍ 100 പേര്‍ക്കായാണ് ഉച്ചഭക്ഷണ പദ്ധതി തയ്യാറാക്കിയത്. എല്ലാ ദിവസവും ഉച്ചയൂണും വിശേഷ ദിവസങ്ങളില്‍ ചിക്കന്‍ ബിരിയാണിയും പദ്ധതിയിലൂടെ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷന്‍മാരായ അഡ്വ ടി സരള, അഡ്വ കെ കെ രത്‌നകുമാരി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, അജ്‌വ റസ്റ്റോറന്റ് ഉടമ സി എന്‍ മമ്മൂട്ടി കോയ,പാര്‍ട്‌നര്‍ റസാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
ليست هناك تعليقات
إرسال تعليق