ഓൺലൈൻ പഠനം മുടങ്ങില്ല കുടെയുണ്ട് മട്ടന്നൂരിലെ കെ.എസ്.യു :മൊബൈൽ ഫോൺ വിതരണം ചെയ്തു
മട്ടന്നൂർ : ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാരംഭിച്ച “ശുഹൈബ് പഠനസഹായി” പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി മുട്ടന്നൂർ യു.പി. സ്കൂളിലേക്ക് മൊബൈൽ ഫോൺ നൽകി. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് സ്കൂൾ പ്രധാനധ്യാപകൻ ടി.വി സുധീർ മാസ്റ്റർക്ക് മൊബൈൽ ഫോൺ കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് ജന. സെക്രട്ടറി ബിലാൽ ഇരിക്കൂർ, അഷ്‌റഫ് എളമ്പാറ, അശ്വിൻ മട്ടന്നൂർ, ജിഷ്ണു ജഗദീഷ്, വി.പി റിഹാൻ, വൈഷ്ണവ് കൊളോളം, ജീത്ത് പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.
ليست هناك تعليقات
إرسال تعليق