തിരുവനന്തപുരത്ത് വയോധികയെ അയല്‍വാസിയായ യുവാവ് വെട്ടി കൊന്നു
തിരുവനന്തപുരം:
തലസ്ഥാനത്ത് വയോധികയെ അയല്‍വാസിയായ യുവാവ് വെട്ടി കൊന്നു. വെമ്പായം ചീരാണിക്കര സ്വദേശി സരോജമാണ് കൊല്ലപ്പെട്ടത്. 62 വയസായിരുന്നു. അയല്‍വാസിയായ ബൈജുവിനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം.
മദ്യപിച്ച് സരോജത്തിന്‍റെ വീട്ടില്‍ വന്ന് പ്രതി ബൈജു ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് സരോജം വെട്ടുകത്തി കൈയിലെടുത്തു. അതേ വെട്ടുകത്തി പിടിച്ചു വാങ്ങിയാണ് പ്രതിയായ ബൈജു വീട്ടമ്മയെ വെട്ടിയത്. മുഖത്തും, കഴുത്തിലുമാണ് വെട്ടേറ്റത്. സംഭവം നടന്ന ഉടന്‍ തന്നെ പ്രതിയായ ബൈജുവിനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ليست هناك تعليقات
إرسال تعليق