തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഒഴിവുകള്‍
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ വിഭാഗങ്ങളില്‍ ഒഴിവുളള വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ താല്‍കാലിക നിയമനത്തിനായി ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നു വര്‍ഷ പോളിടെക്‌നിക് ഡിപ്‌ളോമയാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ സഹിതം thsthottada@gmail.com എന്ന വിലാസത്തില്‍ ജൂണ്‍ 25 ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ഇ-മെയില്‍ ചെയ്യണം. ഫോണ്‍: 04972 835260
ليست هناك تعليقات
إرسال تعليق