Header Ads

  • Breaking News

    ലക്ഷദ്വീപില്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധം’


    ലക്ഷദ്വീപില്‍ ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിച്ചുരുക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗം പ്രമേയം പാസ്സാക്കി. ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ പ്രസിഡണ്ട് പി പി ദിവ്യ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വക്കത്താനം, ചന്ദ്രന്‍ കല്ലാട്ട്, ആബിദ ടീച്ചര്‍, എന്‍ പി ശ്രീധരന്‍ എന്നിവര്‍ പ്രമേയത്തെ പിന്താങ്ങി.

    ജില്ലാ പഞ്ചായത്തിന് കീഴിലുള്ളഫാമുകളുടെ പ്രവര്‍ത്തനം കൂടൂതല്‍ കാര്യക്ഷമമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഫാം സൂപ്രണ്ടുമാര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങളും നല്‍കി. വിവിധ സ്റ്റാന്റിംഗ് കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ ഭരണ സമിതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad