Header Ads

  • Breaking News

    ഓണ്‍ലൈന്‍ പഠന സൗകര്യം: മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം


    ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ ആലോചിക്കുന്നതിനായി ഇന്ന് (ജൂണ്‍ 12) ഉച്ചയ്ക്ക് രണ്ട് മണിക്ക് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ യോഗം ചേരും. ഓണ്‍ലൈനായി ചേരുന്ന യോഗത്തില്‍ ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാര്‍, ജില്ലാ കലക്ടര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അവലോകനവും യോഗത്തില്‍ നടക്കും.


    ليست هناك تعليقات

    Post Top Ad

    Post Bottom Ad