എന്റെ കരിയറിൽ ഞാൻ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ് റാമോസ് , അദ്ദേഹം റയൽ മാഡ്രിഡിൽ തുടരുമെന്ന് പ്രതീക്ഷിക്കുന്നു - ടോണി ക്രൂസ്
റിയൽ മാഡ്രിഡ് കപ്പിത്താൻ സെർജിയോ റാമോസിന്റെ ക്ലബ്ബിലേ കരാർ അവസാനിക്കാനിരിക്കെ റാമോസ് റയലിൽ തുടരണമെന്ന ആഗ്രഹം പങ്ക് വെച്ച് സഹതാരം ടോണി ക്രൂസ്. 35കാരനായ റാമോസിനായി പി എസ് ജി, മുൻ ക്ലബ് സെവിയ്യ തുടങ്ങിയ ക്ലബ്ബുകൾ രംഗത്ത് വന്നതോടെയാണ് ക്രൂസിന്റെ പ്രതികരണം എന്നത് ശ്രെദ്ധേയമാണ്.
ഞാൻ കരിയറിൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ക്യാപ്റ്റനാണ് റാമോസ്. അദ്ദേഹം ക്ലബ്ബ് കൊടുത്ത കരാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷ , അതിനെ കുറിച്ച് കൂടുതൽ പറയാൻ എനിക്ക് കഴിയില്ല. എന്തിരുന്നാലും അദ്ദേഹം മികച്ച സഹകളിക്കാരനും ഏറ്റവും നല്ല നായകനുമാണ്.അദ്ദേഹത്തിന്റെ കൂടെ കളിക്കുന്നത് ഞാൻ വളരെയധികം ആസ്വദിക്കുന്നു.വരും വർഷങ്ങളിലും അദ്ദേഹം റയലിനായി കളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

ليست هناك تعليقات
إرسال تعليق