സൗജന്യ വാക്സിന് ചെലവ് 50,000 കോടി
രാജ്യത്ത് സൗജന്യമായി വാക്സിൻ നൽകാൻ 50,000 കോടി രൂപ ചെലവ് വരുമെന്ന് റിപ്പോർട്ട്. പുതുക്കിയ വാക്സിൻ നയം അനുസരിച്ച് വാക്സിൻ സംഭരണം ഇനി കേന്ദ്രത്തിന്റെ ചുമതലയാണ്. വാക്സിൻ സംഭരിക്കാൻ കേന്ദ്ര സർക്കാരിന്റെ പക്കൽ ആവശ്യത്തിന് പണമുണ്ടെന്നാണ് സൂചന. വാക്സിനേഷന് ഇന്ത്യൻ കമ്പനികളായ ഭാരത് ബയോടെക്, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ബയോ-ഇ എന്നീ കമ്പനികളുടെ വാക്സിൻ സംഭരിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.
ليست هناك تعليقات
إرسال تعليق