കുറുനരികളെ വീട്ടിൽ കയറി വെട്ടി ഗണ്ണേർസ്
പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരുന്ന ലെസ്റ്ററിന് ആഴ്സനലിൻ്റെ ഫുൾ സ്റ്റോപ്പ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ജയം.മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ ബെൽജിയൻ താരം ടീലെമാൻസിലൂടെ മുന്നിലെത്തിയ ലെസ്റ്റർ മറ്റൊരു ജയം മണത്തതാണ്.എന്നാൽ പ്രതീക്ഷ കൈവിടാതെ കളിച്ച അർട്ടെറ്റയും സംഘവും കുറുനരികളെ തകർത്തെറിഞ്ഞു.ബ്രസീലിയൻ ഡിഫൻഡർ ഡേവിഡ് ലൂയിസിലൂടെ സമനില നേടിയ ആഴ്സനൽ ലക്കാസറ്റെയുടെ പെനാൽറ്റിയിലൂടെയും രണ്ടാം പകുതിയിലെ നിക്കോളാസ് പെപ്പെ ഗോളിലൂടെയും ജയം ഉറപ്പിച്ചു.പന്തടക്കത്തിലും ആക്രമണത്തിലും ഒരു പോലെ മുന്നിൽ നിന്ന ആഴ്സനൽ അർഹിച്ച ജയം തന്നെയാണ് നേടിയത്.തോറ്റെങ്കിലും 26 കളികളിൽ നിന്ന് 49 പോയൻ്റുമായി ലെസ്റ്റർ മൂന്നാമത് തുടരുന്നു.അത്രയും കളികളിൽ നിന്ന് 37 പോയൻ്റുള്ള ആഴ്സനൽ ഒമ്പതാമതും.
സ്കോർ
ലെസ്റ്റർ സിറ്റി 1⃣ -
Y.ടീലെമാൻസ് 6'
ആഴ്സനൽ 3⃣
D .ലൂയിസ് 39'
A.ലക്കാസറ്റെ 45+2'(P)
N.പെപ്പെ 52'

ليست هناك تعليقات
إرسال تعليق