ചെൽസി യുണൈറ്റഡ് പോര് സമനിലയിൽ
പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസി പോരാട്ടം വിരസമായ ഗോൾരഹിത സമനിലയിൽ അവസാനിച്ചു.കളിയിൽ പന്തടക്കത്തിലും ആക്രമണത്തിലും ഇരു ടീമുകളും സമാസമംആയിരുന്നു.പോസ്റ്റിന് മുന്നിൽ ചങ്കൂറ്റത്തോടെ നിന്ന ചെൽസി ഗോൾകീപ്പർ എഡ്വാർഡോ മെൻഡിയും യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയയും മികച്ച ആക്രമണങ്ങളെല്ലാം തടുത്തു .സമനിലയായെങ്കിലും 26 കളികളിൽ നിന്നും 50 പോയൻ്റുമായി യുണൈറ്റഡ് തന്നെയാണ് രണ്ടാം സ്ഥാനത്ത്. അത്രയും കളികളിൽ നിന്ന് 44 പോയൻ്റുള്ള ചെൽസി അഞ്ചാം സ്ഥാനത്തും തുടരുന്നു.
സ്കോർ
മാഞ്ചസ്റ്റർ യുണൈറ്റഡ് 0 - 0 ചെൽസി

ليست هناك تعليقات
إرسال تعليق