Header Ads

  • Breaking News

    ധര്‍മടത്ത് മത്സരിക്കാനില്ല;. ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചതായി സുധാകരന്‍

     


    നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കില്ല. അദ്ദേഹം ഇക്കാര്യം കെപിസിസിയെ അറിയിച്ചു. ജില്ലാ നേതൃത്വം മത്സരിക്കേണ്ടതില്ലെന്ന് പറഞ്ഞിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്താണ് താന്‍ ഇങ്ങനെ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധാകരന്‍ പിന്മാറിയ സാഹചര്യത്തില്‍ ധര്‍മ്മടത്ത് സി രഘുനാഥിനാണ് സാധ്യത.

    ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് ധര്‍മ്മടത്ത് കെപിസിസിയെയും ഹൈക്കമാന്‍ഡിനെയും അറിച്ചിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. നേതൃത്വത്തിന്റെ തീരുമാനത്തെ ധിക്കരിക്കില്ല. എല്ലാവര്‍ക്കും ഇതേ അഭിപ്രായമാണ്. ധര്‍മ്മടത്ത് മത്സരിച്ചാല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഗുണം ചെയ്യില്ല എന്ന വിശ്വാസമാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്.

    പകരം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത് സി രഘുനാഥിനെയാണ്. ആ സ്ഥാനാര്‍ത്ഥി മത്സരിക്കണമെന്ന് തങ്ങള്‍ അറിയിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad