സ്‌കറിയ തോമസ് അന്തരിച്ചു
എറണാകുളം:
കേരള കോൺഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിൽ കോവിഡാനന്തര ചികിത്സയിൽ കഴിയവേയാണ് മരണം. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ആശുപത്രിയിലായിരുന്നു അദ്ദേഹം. കോവിഡ് നെഗറ്റീവ് ആയെങ്കിലും ഫംഗൽ ന്യുമോണിയ ബാധിച്ചത് സ്ഥിതി ഗുരുതരമാക്കി. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് (സ്ക്കറിയ) വിഭാഗം ചെയർമാൻ ആയിരുന്നു.
രണ്ട് തവണ കോട്ടയം എം പി ആയിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചു. കേരളാ സ്‌റ്റേറ്റ് എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ആണ്. ക്‌നാനായ സഭ അസോസിയേഷന്‍ ട്രസ്റ്റി കൂടിയാണ്.

ليست هناك تعليقات
إرسال تعليق