Header Ads

  • Breaking News

    പീഡന പരാതികൾ പോസ്റ്റ് ഓഫീസിൽ അറിയിക്കാം

     

    തികൾ പോസ്റ്റ് ഓഫീസിൽ അറിയിക്കാം

    പീഡനങ്ങൾക്ക് ഇരയാകുവർക്ക് പോലീസ് സ്റ്റേഷനിൽ പോകാതെ നേരിട്ടു പരാതി നല്കാൻ ഇതിലൂടെ കഴിയും .
    പീഡന പരാതികൾ പോസ്റ്റ് ഓഫീസിൽ  അറിയിക്കാം

    സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗാർഹിക പീഡനങ്ങൾ ചെറുക്കാനായി പുതിയ പദ്ധതിയുമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് .തപാൽ വകുപ്പുമായി ചേർന്ന 'രക്ഷാദൂത് 'എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക .പീഡനങ്ങൾക്ക് ഇരയാകുവർക്ക് പോലീസ് സ്റ്റേഷനിൽ പോകാതെ നേരിട്ടു പരാതി നല്കാൻ ഇതിലൂടെ കഴിയും .

    അടുത്തുള്ള പോസ്റ്റ് ഓഫീസിൽ എത്തി തപാൽ എന്ന കോഡ് പറഞ്ഞാൽ ജീവനക്കാരുടെ സഹായത്തോടെ പിൻ കോഡ് സഹിതമുള്ള സ്വന്തം മേൽവിലാസം എഴുതിയ പേപ്പർ ലെറ്റർ ബോക്സിൽ നിക്ഷേപിക്കാം .അതിക്രമത്തിന് ഇരയായ സ്ത്രീക്കോ കുട്ടിക്കോ അവരുടെ പ്രതിനിധിക്കോ സേവനം പ്രയോജനപ്പെടുത്താം .

    പോസ്റ്റ് ഓഫീസിൽ അധികൃതരുടെ സഹായത്തെ കൂടാതെയും ഇത് ചെയ്യാം .കവറിനു പുറത്ത് തപാൽ എന്ന് രേഖപ്പെടുത്തണം .ഇത്തരം പരാതികൾ വനിതാ ശിശുവികസന വകുപ്പിന് അയച്ചുകൊടുക്കും .

    ليست هناك تعليقات

    Post Top Ad

    Post Bottom Ad