Header Ads

  • Breaking News

    തിരഞ്ഞെടുപ്പ് ജോലികൾ അതത് മേഖലയിലെ പ്രസ്സുകളിൽ നൽകണം



    കണ്ണൂർ: 

    പ്രിന്റിങ് പ്രസ്സുകളുടെ പ്രതിസന്ധികൾ മറികടക്കാൻ തിരഞ്ഞെടുപ്പ് സംബന്ധമായ ജോലികൾ അതത് ജില്ലയിലെ പ്രസ്സുകളിൽ നേരിട്ട് നൽകി സഹായിക്കണമെന്ന് നോർത്ത് മലബാർ ഓഫ്‌സെറ്റ് പ്രിന്റേഴ്‌സ് കൺസോർഷ്യം ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കോവിഡ് പ്രിന്റിങ് മേഖലയെ സാരമായാണ് ബാധിച്ചത്. ഈ അവസരത്തിലാണ് നോർത്ത് മലബാർ ഓഫ്‌സെറ്റ് പ്രിന്റേഴ്‌സ് കൺസോർഷ്യം നിലവിൽവന്നത്.

    നിലവിൽ അച്ചടിക്ക് അവശ്യമായ പേപ്പർ വില 50 ശതമാനത്തിലധികം വർധിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലക്കറ്റവും കാരണം ഈ മേഖലയിൽ കടുത്ത പേപ്പർ ക്ഷാമവും പ്രതിസന്ധിയും ഉണ്ടായി. അതിനാൽ തിരഞ്ഞെടുപ്പ് ജോലികൾ ശിവകാശിപോലുള്ള സ്ഥലങ്ങളിൽ ഏൽപ്പിക്കരുതെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കൺസോർഷ്യം ചെയർമാൻ പി.എം.ബാലകൃഷ്ണൻ, സി.ആർ.നന്ദകുമാർ, പി.എ.അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad