Header Ads

  • Breaking News

    കൂത്ത്പറമ്പിൽ യുവാവും, കാറും കത്തിയമർന്ന സംഭവത്തിൽ ദുരൂഹതയില്ല; ആത്മഹത്യയെന്ന് പൊലീസ്



    കൂത്തുപറമ്പ: 

    വലിയ വെളിച്ചത്ത് യുവാവിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയാണെന്നും, മറ്റ് ദുരൂഹതകൾ ഒന്നുമില്ലെന്നും പോലീസ്. മാലൂർ താളിക്കോട്ടെ പി.ആർ സുധീഷിയാണ് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയിൽ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. സമീപത്തുതന്നെ ഇദ്ദേഹത്തിൻറെ കാറും പൂർണമായും കത്തിനശിച്ച നിലയിലാണ് കണ്ടെത്തിയത്. വിവിധ സ്ഥാപനങ്ങളിൽ നിന്നും വായ്പയായി വാങ്ങിയ സംഖ്യ തിരിച്ചടക്കാൻ കഴിയാത്ത വിഷമമാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയതെന്നാണ് നിഗമനമെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ കണ്ണവം പൊലീസ് ചോദ്യം ചെയ്തു. പഴയ നിരത്തിലെ പി.ആർ അസോസിയേറ്റ്സ് ഉടമയായിരുന്നു സുധീഷ്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad