പരീക്ഷ നടത്താൻ പാടില്ല; ഉത്തരവായി
സംസ്ഥാനത്ത് സിബിഎസ്ഇ സ്കൂളുകളിൽ ബോർഡ് പൊതുപരീക്ഷകൾ ഒഴികെയുള്ളവ ഓഫ്‍ലൈനിൽ നടത്താൻ പാടില്ല. ഇത് സംബന്ധിച്ച് ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിറക്കി. കൊവിഡ് വ്യാപന സാഹചര്യത്തിലാണ് കുട്ടികളെ സ്കൂളിലേക്ക് വിളിച്ചുവരുത്തി പരീക്ഷ നടത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ നിരവധി സ്കൂളുകളിൽ കുട്ടികളെ വിളിച്ചുവരുത്തി 9, 11 ക്ലാസുകളിലെ പരീക്ഷകൾ നടത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി.
ليست هناك تعليقات
إرسال تعليق