എരിപുരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
പഴയങ്ങാടി:
എരിപുരത്തുള്ള പഴയങ്ങാടി താലൂക്കാശുപത്രിക്ക് സമീപത്തായി പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ ആംബുലൻസ് വാനും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കാർ ഡ്രൈവ് ചെയ്ത കണ്ണപുരം എടക്കേപ്പുറം സ്വദേശിനി അനുശ്രീയെ (24) കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും, പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ കണ്ണൂർ ചാല സ്വദേശി വി.കെ. പ്രശാന്തിനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് അേഞ്ചാടെയാണ് അപകടം. കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും പയ്യന്നൂരിൽനിന്ന് കണ്ണപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. photo പഴയങ്ങാടി താലൂക്കാശുപത്രിക്ക് സമീപമുണ്ടായ അപകടത്തിൽപെട്ട ആംബുലൻസ്
ليست هناك تعليقات
إرسال تعليق