Header Ads

  • Breaking News

    എക്‌സൈസ് സംഘത്തെ കണ്ട് ചാരായം വില്‍ക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടു



    ചാരായ വില്‍പനയ്ക്കിടെ എക്‌സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ് സര്‍ക്കിള്‍ ഓഫീസിലെ പ്രാവന്റീവ് ഓഫീസര്‍ എം.വി അഷറഫിന്റെ നേതൃത്വത്തില്‍ നടുവില്‍ അരങ്ങ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിനിടെയാണ് ചാരായം വില്‍പ്പന നടത്തുന്നതിനിടെ പ്രതി ഓടി രക്ഷപ്പെട്ടത്. അരങ്ങ് സ്വദേശി പ്രസാദാണ് എക്‌സൈസ് സംഘത്തെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടത്. ഇയാളില്‍ നിന്ന് 1.500 ലിറ്റര്‍ ചാരായം കണ്ടെടുത്തിട്ടുണ്ട്. റെയ്ഡ് നടത്തിയ സംഘത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നികേഷ്, ശരത്ത് ഡ്രൈവര്‍ അജിത്ത് എന്നിവരും ഉണ്ടായിരുന്നു. എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗം കെ.പി മധുസൂധനന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad