Header Ads

  • Breaking News

    കണ്ണൂർ മിംസ് ആശുപത്രിക്ക് നേരെ അക്രമം ; 3 പേർക്കെതിരെ കേസ്



    കണ്ണൂർ ചാലയിലെ മിംസ് ആശുപത്രിക്ക് നേരെ അക്രമം നടത്തുകയും, മാനേജരെ കയ്യേറ്റം ചെയ്യുകയും ചെയ്തതിന് മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. കെട്ടിടത്തിൽനിന്ന് വീണ് പരിക്കേറ്റ ഒരാളെയും കൊണ്ട് ആഡൂർ സ്വദേശികളായ ചിലർ ആശുപത്രിയിൽ വന്നിരുന്നു. ബെഡ് ഒഴിവ് ഇല്ലാത്തതിനാൽ അഡ്മിറ്റ് ചെയ്യാൻ ആകില്ലെന്ന് മാനേജർ പറഞ്ഞതിനെ തുടർന്ന് ഇവിടെ തന്നെ അഡ്മിറ്റ് ചെയ്യണമെന്ന് നിർബന്ധം പിടിക്കുകയും മാനേജരെ കയ്യേറ്റം ചെയ്യുകയും ആയിരുന്നത്രെ. ആശുപത്രിയുടെ കാബിൻറെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു. ആശുപത്രി മാനേജ്മെൻറ് പരാതിയിലാണ് പൊലീസ് കേസെടുത്തത്.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad