വളപട്ടണം പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
വളപട്ടണം പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പൂമംഗലം പന്നിയൂർ സ്വദേശി തുണോളി ഹൗസിൽ രാജീവൻ(42)ന്റെ മൃതദേഹമാണ് ബുധനാഴ്ച വൈകിട്ട് 5.15ന് വളപട്ടണം പാലത്തിന് സമീപം കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി ഏഴിനായിരുന്നു രാജീവൻ വളപട്ടണം പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയത്. രാജിവിന്റെ ആധാർകാർഡും മറ്റ് രേഖകളും പാലത്തിന് മുകളിൽ നിന്ന് പെലീസിന് ലഭിച്ചിരുന്നു. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പകലുമായി ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി. അച്ഛൻ : പരേതനായ ഗോപാലൻ. അമ്മ: ദേവി. സഹോദരിമാർ: ഇന്ദിര(ബക്കളം), രജനി(പൂവ്വം),രാജശ്രീ(ബക്കളം).

ليست هناك تعليقات
إرسال تعليق