ബാംഗ്ലൂരിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി സഞ്ജയ് ബംഗാര്‍
ഐപിഎലില്‍ സഞ്ജയ് ബംഗാര്‍ ഇനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കും. 2021 ഐപിഎല്‍ സീസണിലേക്കാണ് ഇദ്ദേഹത്തിന്റെ നിയമനം. മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ബംഗാര്‍ ഐപിഎലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പേര് കേട്ട ബാറ്റിംഗ് നിരയുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും അടങ്ങുന്ന വിസ്ഫോടകരമായ ബാറ്റിംഗ് നിരയെ കൂടുതല്‍ കരുത്തരാക്കുക എന്ന ദൗത്യമാണ് സഞ്ജയ് ബംഗാറിന്റെ മുന്നിലുള്ളത്.

ليست هناك تعليقات
إرسال تعليق