1600 രൂപ പെൻഷൻ വിഷുവിന് മുമ്പ്
1600 രൂപയായി ഉയർത്തിയ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ വിഷുവിന് മുമ്പ് വിതരണം ചെയ്യും. നിലവിൽ എല്ലാ മാസവും 20നും 30നുമിടയിലാണ് വിതരണം. വിഷു പ്രമാണിച്ച് ഏപ്രിലിലെ പെൻഷൻ 14ന് മുമ്പ് വിതരണം ചെയ്യണമെന്ന പൊതു ആവശ്യം സർക്കാർ പരിഗണിച്ചു.
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലാണ് പെൻഷൻ 1600 രൂപയായി ഉയർത്തിയത്. പുതുക്കിയ നിരക്കിൽ പെൻഷൻ ഏപ്രിൽ മുതൽ വിതരണം ചെയ്യുമെന്നുകാട്ടി മൂന്നിന് ഉത്തരവിറക്കിയിരുന്നു. ജനുവരി മുതൽ 1500 രൂപയാണ് നൽകുന്നത്.

ليست هناك تعليقات
إرسال تعليق