Header Ads

  • Breaking News

    സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം 19ന്


    കണ്ണൂർ :

    ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 19 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജര്‍, ഇംഗ്ലീഷ് ലാഗേ്വജ് ട്രെയിനര്‍, എച്ച് ആര്‍ മാനേജര്‍, എച്ച് ആര്‍ അസിസ്റ്റന്റ്, അക്കൗണ്ടന്റ്, വെബ് ഡവലപ്പര്‍, ആന്‍ഡ്രോയിഡ് ഡവലപ്പര്‍, എസ് ഇ ഒ, സ്വീപ്പര്‍, ടെക്‌നിക്കല്‍ അഡൈ്വസര്‍ (പുരുഷന്‍) എന്നീ തസ്തികകളിലേക്കാണ് നിയമനം.  ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, എം ബി എ, ബി കോം, ബി ടെക്ക്/എം ടെക്ക്, ബി സി എ, എം സി എ, ബി ഇ, ഡിഗ്രി/ഡിപ്ലോമ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് എന്നിവയാണ് യോഗ്യത.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത്  ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.  നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാം.  ഫോണ്‍: 0497 2707610.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad