സ്കൂൾ അധ്യാപകർക്ക് ഫേസ്‍ഷീൽഡ് നൽകും
കേരളത്തിലെ ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെ അധ്യാപകർക്ക് ഫേസ്‍ഷീൽഡ് വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഫേസ്‍ഷീൽഡ് വിതരണം ചെയ്യാനായി അതാത് സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂളിലെ ഗ്രാന്റ് ഫണ്ട് ഉപയോഗിച്ച് മുഖാവരണം വാങ്ങാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. പത്തു മാസത്തെ ഇടവേളയ്ക്ക് ശേഷം ഈ മാസം മുതൽക്കാണ് ക്ലാസുകൾ ആരംഭിച്ചത്.
ليست هناك تعليقات
إرسال تعليق