Header Ads

  • Breaking News

    വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല; നമിത പ്രമോദ്

    മലയാളത്തിൽ ശ്രദ്ധ നേടിയ യുവതാരങ്ങളിൽ ശ്രദ്ധേയയാണ് നമിത പ്രമോദ്. നാല് വര്‍ഷത്തിനുള്ളില്‍ തന്റെ വിവാഹമുണ്ടാകുമെന്നു തുറന്നുപറയുകയാണ് താരം.വിവാഹശേഷം അഭിനയം ഉപേക്ഷിക്കുമെന്നും താരം പങ്കുവച്ചു.

    ‘ഉടന്‍ തന്നെ വിവാഹം ഉണ്ടാകില്ല. നാല് വര്‍ഷത്തിനുള്ളില്‍ കല്യാണം ഉണ്ടാകും. അച്ഛനും അമ്മയും വിവാഹകാര്യമേ എന്നോടും അനിയത്തിയോടും പറയാറില്ല. വിവാഹം കഴിഞ്ഞാല്‍ ഞാന്‍ അഭിനയിക്കില്ല. വേറെ പദ്ധതികളുണ്ട്. അതെല്ലാം ചെയ്ത് സ്വസ്ഥമായിരിക്കണം’- നമിത പറഞ്ഞു.

    ”നടി എന്നതിനേക്കാള്‍ വ്യക്തിപരമായി താന്‍ സംതൃപ്തയാണ്. അഭിനയം ആദ്യം ഇഷ്ടമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരുപാട് ഇഷ്ടമാണ്. ഇനി സിനിമ കിട്ടുമോ എന്നൊന്നും അറിയില്ല. സിനിമയുടെ വിജയത്തില്‍ ആഹ്ലാദിക്കുകയും പരാജയപ്പെടുമ്ബോള്‍ സങ്കടപ്പെടുകയും ചെയ്യും. പക്ഷെ അത് വല്ലാതെ കൊണ്ട് നടക്കാറില്ല”- താരം കൂട്ടിച്ചേർത്തു

     

    ليست هناك تعليقات

    Post Top Ad

    Post Bottom Ad