Header Ads

  • Breaking News

    ബിജെപി അധികാരത്തിൽ വരുന്നത് തടയാൻ കേരളത്തിലും കോൺ​ഗ്രസ് – സിപിഎം സഖ്യമുണ്ടാക്കേണ്ടി വരുമെന്ന് മുസ്ലീം ലീ​ഗ് നേതാവ്

    മലപ്പുറം: കേരളത്തിലും ബിജെപി അധികാരത്തിൽ വരുന്നത് തടയാനായി ബംഗാൾ മോഡലിൽ കോൺ​ഗ്രസ് – സിപിഎം സഖ്യമുണ്ടാക്കേണ്ടി വരുമെന്ന് മുസ്ലീം ലീ​ഗ് നേതാവും എംഎൽഎയുമായ കെ.എൻ.എ ഖാദ‍ർ.

    Read Also : പാകിസ്താനിൽ ഹിന്ദു ക്ഷേത്രം തകർത്ത് തീയിട്ട സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

    ബി.ജെ.പി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ അന്നെല്ലാവരും തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും കെഎൻഎ ഖാദ‍ർ പറഞ്ഞു.മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നുള്ള എംഎൽഎയാണ് കെഎൻഎ ഖാദ‍ർ.

    ആഴ്ചകൾക്ക് മുൻപാണ് സിപിഎമ്മുമായുള്ള സംഖ്യത്തിന് കോൺ​ഗ്രസ് പശ്ചിമബം​ഗാൾ നേതൃത്വത്തിന് അനുമതി നൽകിയത്.കോൺ​ഗ്രസുമായി സഹകരിക്കാൻ നേരത്തെ തന്നെ സിപിഎം പിബി പാ‍ർട്ടി ഘടകത്തിന് അനുമതി നൽകിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad