Header Ads

  • Breaking News

    കോവിഡ് പരിശോധനാ നിരക്ക്: സംസ്ഥാന സര്‍ക്കാര്‍ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ

    കൊച്ചി: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച കേരള സംസ്ഥാന സര്‍ക്കാര്‍ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. 2100 രൂപയായിരുന്ന ആര്‍ടി-പിസിആര്‍ ടെസ്റ്റിന് 1500 രൂപയായാണ് നിരക്ക് കുറച്ചത്. ആന്റിജന്‍ ടെസ്റ്റിന് 300 രൂപയുമാക്കി. ഇത് ചോദ്യം ചെയ്തുകൊണ്ട് സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

    മുന്‍പ് നിശ്ചയിച്ച തുക ലാബുകള്‍ക്ക് ഈടാക്കാമെന്നും കോടതി വ്യക്തമാക്കി.ഐസിഎംആറിനാണ് കോവിഡ് ടെസ്റ്റ് നിരക്ക് തീരുമാനിക്കാനുള്ള അവകാശമെന്നും സംസ്ഥാന സര്‍ക്കാരിന് അതിനുള്ള അവകാശമില്ലെന്നും ലാബുകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

    സംസ്ഥാന സര്‍ക്കാര്‍ തങ്ങളോട് കൂടിയാലോചന നടത്തിയില്ല. ഏകപക്ഷീയമായാണ് നിരക്ക് കുറച്ചതെന്നായിരുന്ന ലാബുകളുടെ വാദങ്ങള്‍.  ഇത് അംഗീകരിച്ച കോടതി ചര്‍ച്ചകള്‍ നടത്തി നിരക്ക് പുനര്‍നിര്‍ണയിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad