Header Ads

  • Breaking News

    ‘ബിജെപി ഒരിക്കല്‍ ഇന്ത്യ ഭരിക്കും’; 28 വര്‍ഷം മുന്‍പത്തേ പ്രവചനം എടുത്തികാട്ടി കെ എന്‍ എ ഖാദര്‍

    മലപ്പുറം: ബിജെപി ഭരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തുറന്നടിച്ച് മുസ്ലിം ലീഗ് നേതാവും എം.എല്‍.എയുമായ കെ.എന്‍.എ ഖാദര്‍. പതിനഞ്ചുകൊല്ലം കഴിഞ്ഞ് കേരളത്തിലും ബിജെ.പി അധികാരത്തിലേറുന്നത് തടയാന്‍ കോണ്‍ഗ്രസ് സി.പി.എം സഖ്യം വരുമെന്ന് കെ.എന്‍.എ ഖാദര്‍. ബി.ജെ.പിക്കെതിരെ ബംഗാള്‍ മോഡലില്‍ കേരളത്തിലും കോണ്‍ഗ്രസ് – സിപിഎം സഖ്യമുണ്ടാക്കേണ്ടി വരുമെന്നായിരുന്നു മുസ്ലിം ലീഗ് നേതാവിന്റെ പ്രസ്താവന.

    Read Also: ഇടത്-വലത് മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടുന്ന പരീക്ഷണത്തിനൊരുങ്ങി ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിന് കച്ചമുറുക്കുന്നു

    എന്നാൽ ബി.ജെ.പി ഒരിക്കല്‍ ഇന്ത്യ ഭരിക്കുമെന്ന് 28 വര്‍ഷം മുന്‍പ് തന്നെ താന്‍ പറഞ്ഞിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അന്നെല്ലാവരും തന്നെ പരിഹസിക്കുകയാണ് ചെയ്തതെന്നും കെ.എന്‍.എ ഖാദ!ര്‍ പറഞ്ഞു. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ സി.പി.എം കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് സി.പി.എമ്മുമായുള്ള സഖ്യത്തിന് കോണ്‍ഗ്രസ് പശ്ചിമബംഗാള്‍ നേതൃത്വത്തിന് അനുമതി നല്‍കിയത്. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ തന്നെ സി.പി.എം പിബി അനുമതി നല്‍കിയിരുന്നു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad