ഇടുക്കിയിൽ ആശങ്ക ; പ്രതിദിന കോവിഡ് ബാധ 300 കടന്നു
ഇടുക്കിയിൽ ആശങ്ക ; കോവിഡ് വ്യാപനം വളരെ കുറഞ്ഞുനിന്നിരുന്ന ജില്ലയായിരുന്നു ഇടുക്കി. എന്നാൽ കുറച്ചു ദിവസങ്ങളിലായി രോഗബാധയുടെ എണ്ണം കൂടിക്കൂടി വരുന്നുണ്ട്. ഇപ്പോൾ പ്രതിദിന കോവിഡ് ബാധ 300 കടന്നിരിക്കുകയാണ്.301 പേർക്കാണ് വെള്ളിയാഴ്ച ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ളവർ ആശങ്കയിലാണ്.
വ്യാഴാഴ്ച 283 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ച്. ഇത് അന്നുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കായിരുന്നു. 298 പേർക്ക് സമ്പർക്കത്തിലൂടെയായിരുന്നു രോഗബാധ.
ആറ് പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല. അതേസമയം രോഗംബാധിച്ച് ചികിത്സയിൽ കഴിഞ്ഞ 99 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്.
ليست هناك تعليقات
إرسال تعليق