ജോസ് കെ. മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു
ന്യൂഡൽഹി: ജോസ് കെ. മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം എംപിസ്ഥാനം രാജിവച്ചത്.
പി.ജെ. കുര്യന്റെ ഒഴിവിലേക്കാണ് ജോസ് കെ. മാണി എംപിയാകുന്നത്. കേരള കോൺഗ്രസ് യുഡിഎഫിൽ നിന്നും പിരിഞ്ഞ വേളയിൽ തന്നെ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

ليست هناك تعليقات
إرسال تعليق