സംസ്ഥാനത്ത് 2 യുവാക്കൾക്ക് ദാരുണാന്ത്യം
കൊച്ചി പാലാരിവട്ടത്ത് പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്സിൻ എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെ ആണ് അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ليست هناك تعليقات
إرسال تعليق