Header Ads

  • Breaking News

    സംസ്ഥാനത്തെ റേഷൻ കാർഡുകൾ ജനുവരി മുതൽ സ്മാർട്ടാവും



    സംസ്ഥാനത്തെ റേഷൻ കാർഡുകൾ ജനുവരി മുതൽ സ്മാർട്ടാവും. ആധാർ കാ‌‌ർഡിന്റെ വലിപ്പത്തിൽ രണ്ടു വശത്തും പ്രിന്റു ചെയ്ത കാർഡുകളിൽ ഫോട്ടോപതിച്ചതിനാൽ തിരിച്ചറിയൽ കാർഡായി ഉപയോഗിക്കാം. യാത്രകളിലും കരുതാം.സിവിൽ സപ്ലൈസ് വിഭാഗം തയ്യാറാക്കിയ രണ്ട് മോഡലുകളാണ് ഭക്ഷ്യവകുപ്പിന്റെ പരിഗണനയിലുള്ളത്ക്യു ആർ കോഡും ബാർകോഡുമുള്ളതാണ് സ്മാർട്ട് റേഷൻ കാർഡ്. 

    റേഷൻ കടകളിൽ ഇ-പോസ് മെഷീനൊപ്പം ക്യൂ ആർ കോഡ് സ്കാനർ കൂടി വയ്ക്കും. സ്കാൻ ചെയ്യുമ്പോൾ വിശദവിവരം സ്ക്രീനിൽ തെളിയും. റേഷൻ വാങ്ങുമ്പോൾ ആ വിവരം ഗുണഭോക്താവിന്റെ മൊബൈലിൽ ലഭിക്കും.നിലവിലെ റേഷൻ കാർഡിന്റെ കാലാവധി 2022 വരെയുണ്ടെങ്കിലും ജനുവരി മുതൽ സ്മാർട്ട് കാർഡ് ഏർപ്പെടുത്തും.നിലവിലെ കാർഡിൽ മാറ്റം വരുത്തേണ്ട കാര്യങ്ങൾ ഉൾക്കൊള്ളിച്ച് അപേക്ഷ നൽകിയാൽ മതി. 


    പുതിയ കാർഡിന് പകരം സ്മാർട്ട് കാർഡ് നൽകും. ഒരു രാജ്യം ഒരു കാ‌ർഡ് സംവിധാനം രാജ്യത്ത് നടപ്പാക്കുമ്പോൾ ഇത്തരം കാർഡുകൾ കൂടുതൽ പ്രയോജനകരമാവും.വിവരങ്ങൾ ചോരില്ലക്യു.ആർ കോഡ് റേഷൻ കാർഡിൽ വയ്ക്കുന്നത് വിവരങ്ങൾ ചോരുന്നതിന് ഇടയാക്കുമെന്ന ആശങ്കവേണ്ടെന്നും എല്ലാ സുരക്ഷാ സംവിധാനങ്ങളുമുള്ളതാണിതെന്നും സിവിൽ സപ്ലൈസ് അധികൃതർ പറഞ്ഞു.

    ليست هناك تعليقات

    Post Top Ad

    Post Bottom Ad